Posts

കോ-വിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികളും കേരളവും

Image
          ലോകം പുതുവർഷ പിറവി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ചൈനയിലെ വുഹാൻ ഹെൽത്ത് കമ്മീഷൻ ലോകാരോഗ്യ സംഘടനയ്ക്ക് ഒരു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി പുതിയ തരം ഒരു പകർച്ചവ്യാധി പകരുകയാണെന്ന് എന്നതായിരുന്നു ആ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. 14 ദിവസങ്ങൾക്കപ്പുറം ചൈനയ്ക്ക് പുറത്ത് തായി ലാൻഡിൽ ആദ്യമായി രോഗം സ്ഥിതീകരിച്ചതോടു കൂടി കോവിഡ് എന്ന മഹാമാരി എല്ലാ അതിരുകളും കടന്ന് ലോകത്തെ ആകെ ഭീതിയുടെ നിഴലിലാക്കിയിരിക്കുയാണ്. ഇന്ന് നാൽപ്പത്തി ആറ് ലക്ഷത്തിലധികം കോ വിഡ് രോഗികളാണ് ലോകത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാമാരിയെ പിടിച്ചുകെട്ടാൻ അടച്ചുപൂട്ടൽ പ്രഖ്യപിച്ചിരിക്കുകയാണ് രാജ്യങ്ങൾ. 1930 ലെ മഹാ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകം നേരിടാൻ പോകുന്ന എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കാണ് കോവിഡ് കാരണമാവുകാൻ പോകുന്നത്  എന്നാണ്‌  സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.  മാർച്ച് 24 ന് രാജ്യവും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു, എവിടെയാണോ ഇപ്പോൾ ഉള്ളത് അവിടെ തന്നെ തുടരുവാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതു വഴി എറ്റവും പ്രതിസന്ധിയിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു.40 ദശലക്ഷത്തോളം...