കോ-വിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികളും കേരളവും
ലോകം പുതുവർഷ പിറവി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ചൈനയിലെ വുഹാൻ ഹെൽത്ത് കമ്മീഷൻ ലോകാരോഗ്യ സംഘടനയ്ക്ക് ഒരു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി പുതിയ തരം ഒരു പകർച്ചവ്യാധി പകരുകയാണെന്ന് എന്നതായിരുന്നു ആ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. 14 ദിവസങ്ങൾക്കപ്പുറം ചൈനയ്ക്ക് പുറത്ത് തായി ലാൻഡിൽ ആദ്യമായി രോഗം സ്ഥിതീകരിച്ചതോടു കൂടി കോവിഡ് എന്ന മഹാമാരി എല്ലാ അതിരുകളും കടന്ന് ലോകത്തെ ആകെ ഭീതിയുടെ നിഴലിലാക്കിയിരിക്കുയാണ്. ഇന്ന് നാൽപ്പത്തി ആറ് ലക്ഷത്തിലധികം കോ വിഡ് രോഗികളാണ് ലോകത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാമാരിയെ പിടിച്ചുകെട്ടാൻ അടച്ചുപൂട്ടൽ പ്രഖ്യപിച്ചിരിക്കുകയാണ് രാജ്യങ്ങൾ. 1930 ലെ മഹാ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകം നേരിടാൻ പോകുന്ന എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കാണ് കോവിഡ് കാരണമാവുകാൻ പോകുന്നത് എന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. മാർച്ച് 24 ന് രാജ്യവും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു, എവിടെയാണോ ഇപ്പോൾ ഉള്ളത് അവിടെ തന്നെ തുടരുവാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതു വഴി എറ്റവും പ്രതിസന്ധിയിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു.40 ദശലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലും കൂലിയും നഷ്ടപ്പെട്ടു പിന്നീട് രാജ്യം കണ്ടത് അടുത്ത കാലത്തെ എറ്റവും വലിയ പാലായനം ആയിരുന്നു.
2013 ലെ ഗുലാത്തി ഇൻസ്റ്റിട്ടുട്ടിൻ്റെ കണക്ക് പ്രകാരം കേരളത്തിൽ 2.5 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഒരോ വർഷവും ഏതാണ്ട് 2.35 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളിക്കളുടെ വർധനവ് കേരളത്തിലുണ്ടാകുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചടത്തോളം കേരളം അവർക്ക് "മിനി ഗൾഫാണ്". കേന്ദ്ര സർക്കാർ 2019-ൽ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഒരു തൊഴിലാളി മാസത്തിൽ 26 ദിവസം പണിയെടുത്താൽ മാസ വേതനം 4576 രൂപയിൽ നിന്ന് 9750 രൂപയാക്കി ഉയർത്തണം എന്നാണ് .ഒരു മാസം ശരാശരി 375 രൂപ. ഇവിടെയാണ് കേരളം കുടിയേറ്റ തൊഴിലാളികൾക്ക് മിനി ഗൾഫാകുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മിനിമം വേതനത്തിൻ്റെ ഇരട്ടിയിലധികം കേരളത്തിൽ ലഭിക്കുന്നുണ്ട്, ഉയർന്ന സാക്ഷരത നിരക്കും ഭൂപരിഷ്കരണ നിയമങ്ങളും കേരളീയർ ഉയർന്ന വേതനങ്ങൾക്കായി പുറം രാജ്യങ്ങളിലേക്ക് കുടിയേറാൻ കാരണമായി, ഇത് കേരളത്തിൽ ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ജോലി സാധ്യത വർധിപ്പിച്ചു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലാളികൾ പാലായനം നടത്തി. 2011ലെ കണക്ക് പ്രകാരം കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ഏതാണ്ട് 3.3 ദശലക്ഷ, അതായത് കേരള ജനസംഖ്യയുടെ 10-ൽ ഒന്നോളം ആയി വർദ്ധിച്ചു. കേരള ഗവൺമെൻ്റ് ഇതര സംസ്ഥാന തൊഴിലാളികളെന്നോ കുടിയേറ്റ തൊഴിലാളികളെന്നോ കണക്കാക്കുന്നതിനു പകരം "അതിഥി" തൊഴിലാളികളായിട്ടാണ് അവരെ കണക്കാക്കുന്നത്. അവരുടെ ക്ഷേമത്തിനായി കേരള കുടിയേറ്റ തൊഴിലാളി സാമൂഹ്യ സുരക്ഷാ ബിൽ അവതരിപ്പിക്കുകയുണ്ടായി. മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും സാമൂഹ്യമായും സാമ്പത്തികമായും അവർ കേരളത്തിൽ സുരക്ഷിതരാണ്.
മാർച്ച് 24 ലെ സമ്പൂർണ്ണ അടച്ചിടലിനു ശേഷം കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി എറ്റവും കൂടുതൽ കരുതലെടുത്ത സംസ്ഥാനം കേരളമാണ്.സമൂഹ അടുക്കള വഴി അവർക്ക് ഭക്ഷണവും, സാമൂഹ്യ അകലം പാലിക്കാൻ പറ്റാത്തവർക്കായി ക്യാമ്പും കേരളത്തിൽ തുടങ്ങി. കോ വിഡ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും, ആരോഗ്യ സംവിധാനങ്ങൾ അവർക്ക് ലഭ്യമാക്കുകയും ചെയ്തു. അതിഥി തൊഴിലാളികൾക്കായി റെയിൽവേ ഏർപ്പാടാക്കിയ പ്രത്യേക തീവണ്ടികൾ കേരളത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ് സ്വന്തം നാടുകളിലേക് മടങ്ങി പോകുമ്പോൾ ആവശ്യമായ ഭക്ഷണവും വെള്ളവും സംസ്ഥാനം ഇവർക്കായി നൽകുന്നുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക മേഖലയുടെ നെടുംതൂണായ കുടിയേറ്റ തൊഴിലാളികളോട് ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കരുതലാണ് കേരളത്തിൽ കാണാനാവുക.
ReplyForward |
നല്ല ശ്രമം എഴുത്ത് തുടരുക
ReplyDeleteGood work... Keep it up 😍😍
ReplyDeleteAwesome 👍 keep going
ReplyDeletePodipallam Rockzzz
ReplyDelete